ബാഹുബലി 2 ഫേസ്ബുക്കില്‍; ആരാധകരും അണിയറപ്രവര്‍ത്തകരും ഞെട്ടലില്‍ 

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബാഹുബലി രണ്ടാംഭാഗത്തിന്റെ ആദ്യഭാഗം ഫേസ്ബുക്ക് ലൈവില്‍. തിരുപ്പതി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവന്നത്. സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് പുറത്തുവന്നത്. ഇതുവരെ ഇരുപത്തിയാറായിരം പേര്‍ ചിത്രം കണ്ടുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. തിയേറ്ററില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന.

നാളെയാണ് ചിത്രത്തിന്റെ വമ്പന്‍ റിലീസ്. 9,000 തിയേറ്ററുകളിലാണ് ബാഹുബലി 2 പ്രദര്‍ശനം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിംഗ് കേന്ദ്രങ്ങളാണ് ചിത്രത്തിനുള്ളത്.

ബാഹുബലിയുടെ ഒന്നാം ഭാഗത്തേക്കാള്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ ഉയരും എന്നതില്‍ സംശയമില്ല. തിയേറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുന്നതിന് മുമ്പേ വിതരണാവകാശത്തിലൂടെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News