നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു; ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതന്‍

പ്രശസ്ത തമിഴ്താരം വിനു ചക്രവര്‍ത്തി അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ആശുപത്രിയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് വിനു ചക്രവര്‍ത്തി. നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ലേലം, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News