സര്‍വ്വീസ് ചാര്‍ജിന്റെ പേരില്‍ ഇടപാടുകരെ പിഴിഞ്ഞ് ബാങ്കുകള്‍; കേന്ദ്രനിര്‍ദേശത്തെ തള്ളി ദിവസേന കൊയ്യുന്നത് കോടികള്‍; വിശദീകരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍

ദില്ലി: സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും കമ്മീഷന്‍ വകയിരുത്തി ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍ മുതല്‍ ചെക്ക് കളക്ഷനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും വരെ വിവിധ പേരുകളിലാണ് സര്‍വ്വീസ് ചാര്‍ജ്. ഓരോ ഉപഭോക്താവില്‍ നിന്നും വിവിധ പേരുകളില്‍ കമ്മീഷന്‍ ഈടാക്കി കോടികളാണ് ബാങ്കുകള്‍ കൊയ്യുന്നത്. മുന്നറിയിപ്പില്ലാതെ ലഭിക്കുന്ന ബാങ്കിങ്ങ് മെസേജുകള്‍ കണ്ട് അതിശയിക്കുകയാണ് ഉപഭോക്താക്കള്‍.

മുന്നറിയിപ്പില്ലാത്ത ചാര്‍ജ് ഈടാക്കല്‍ എന്തിനെന്ന് വിശദീകരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. എടിഎം സേവനങ്ങള്‍ക്ക് പുറമേ പണം നിക്ഷേപിക്കല്‍, ചെക്ക്ബുക്ക് ബില്‍ കളകഷന്‍, സ്റ്റോപ്പ് പെയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്. സേവിങ്ങ്‌സ് അക്കൗണ്ടുകളെന്നോ ശമ്പള അക്കൗണ്ടുകളെന്നോ വ്യത്യാസമില്ലാതെ വിവിധ പേരുകളില്‍ സേവന നികുതി ഈടുക്കാന്നുവരില്‍ പൊതുമേഖലാ ബാങ്കുകളെന്നോ സ്വകാര്യ ബാങ്കുകളെന്നോ വ്യത്യാസമില്ല. എടിഎം ഉപയോഗത്തിനും മിനിമം ബാലന്‍സ് ഇല്ലാത്തതിന് ചാര്‍ജ് ഈടാക്കുന്നതിന് പിന്നാലെയാണ് ഡിജിറ്റല്‍ പാതയിലെ മുന്നറിയിപ്പില്ലാത്ത സര്‍വ്വീസ് ചാര്‍ജ്.

പ്രതിമാസം നാല് തവണയില്‍ കൂടുതലുള്ള നേരിട്ടുള്ള ബാങ്കിങ്ങ് ഇടപാടിനും സര്‍വ്വീസ് ചാര്‍ജ് നല്‍കണം. ഹോം ബ്രാഞ്ച് വഴിയുള്ള ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് നല്‍കണം. ഇങ്ങനെ ഓരോ ഉപഭോക്താവില്‍ നിന്നും വിവിധ പേരുകളില്‍ കമ്മീഷന്‍ ഈടാക്കി കോടികളാണ് ബാങ്കുകള്‍ കൊയ്യുന്നത്. പണമിടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം നല്‍കിയതായി കേന്ദ്രധനകാര്യമന്ത്രാലയം അറിയിക്കുമ്പോഴും വിവിധ പേരുകളിലുള്ള സര്‍വ്വീസ് ചാര്‍ജ് കൊള്ള തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel