കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ അന്തരിച്ചു; ക്യാപ്റ്റന്‍ മണിയുടെ മരണം ഉദരസംബന്ധ രോഗങ്ങളെ തുടര്‍ന്ന്

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 17നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍.

1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയത് മണിയുടെ ഹാട്രിക്കിന്റെ മികവിലായിരുന്നു. സുബ്രഹ്മണ്യന്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സഹകളിക്കാരാണ് ചുരുക്കി മണിയാക്കിയത്. ഏലൂര്‍ ഫാക്ടിന് വേണ്ടിയാണ് കൂടുതല്‍ കാലവും കളിച്ചത്. 1977 മുതല്‍ ഫാക്ടിന്റെ പരിശീലകനായിരുന്നു.

1940 ഏപ്രില്‍ എട്ടിന് കണ്ണൂരില്‍ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകനായി ജനനം. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ആനന്ദ് (അപ്പോളോ ടയേഴ്‌സ്), ജ്യോതി (കനറാ ബാങ്ക്, കണ്ണൂര്‍), ഗീത, അരുണ്‍. മരുമക്കള്‍: സ്വപ്ന, വിനോദ്, നിര്‍മല്‍. ഏലൂരില്‍ ഫാക്ടില്‍നിന്നു വിരമിച്ച മണി മഞ്ഞുമ്മല്‍ തടത്തില്‍പ്പറമ്പില്‍ വീട്ടില്‍ മകനോടൊപ്പമായിരുന്നു താമസം. മണിയുടെ നിര്യാണത്തില്‍ കായികയുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News