കോഴിക്കോടിന്റെ ചരിത്ര കഥകള്‍ പങ്കുവച്ച്, വഴികള്‍ തേടി പൈതൃക നടത്തം; സംഘടിപ്പിച്ചത് നിര്‍ദേശും ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന്

കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്ര കഥകള്‍ പങ്കുവെച്ചും ചരിത്ര വഴികള്‍ തേടിയും പൈതൃക നടത്തം. നിര്‍ദേശും ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്.

ചരിത്രം ഉറങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ വീഥികളിലൂടെ കോഴിക്കോടന്‍ പെരുമയെ കുറിച്ച് പറഞ്ഞും ചര്‍ച്ച ചെയ്തും നടക്കുകയായിരുന്നു അവര്‍. ചരിത്രത്തെ തേടിയുള്ള നടത്തത്തില്‍ കോഴിക്കോടിന്റെ കേട്ടു മറന്ന കഥകളും ഇതുവരെ കേള്‍ക്കാത്തതുമായ ചരിത്ര സത്യങ്ങളും അവര്‍ പങ്കുവെച്ചുകൊണ്ടേയിരുന്നു. നിര്‍ദേശും ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ല കോടതിക്ക്് സമീപം പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച പരിപാടി റെയില്‍വെ സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു ഫ്‌ലാഗ് ഒൊഫ് ചെയ്തു. നേരെ നടത്തം കോഴിക്കോടിന്റെ വ്യാപാര കേന്ദ്രം കൂടിയായ വലിയങ്ങാടിയിലേക്ക്. അടക്ക സംഭരണ കേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന്് കോഴിക്കോടിന്റെ വ്യാപര പെരുമയെ കുറിച്ചും മറ്റുമായി ചര്‍ച്ച. നിര്‍ദേശ് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേഷ് ബാബു, ചരിത്രകാരന്‍ ടിബി സെലുരാജ് എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
പാണ്ടികശാല ഉള്‍പ്പെടുന്ന വ്യാപാര കേന്ദ്രങ്ങളും ഒപ്പം പുഴവക്കത്ത് പള്ളി, ജൈന ക്ഷേത്രം മുതക്കര പള്ളി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. ഗുജറാത്തി തെരുവിലെ വീടുകളും സന്ദര്‍ശിച്ച ശേഷം റെയില്‍വെ സ്റ്റേഷനിലാണ് നടത്തം അവസാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News