മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ ഇന്നലെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ആപ്പ് തീരുമാനിച്ചത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ നിരാഹാര സമരം ആരംഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തങ്ങളുടെ സമരം ആം ആദ്മി പാര്‍ട്ടി ഹൈജാക്ക് ചെയ്‌തെന്നും അവരുടെ പിന്തുണ ഇനി വേണ്ടെന്നും പരസ്യമായി പറഞ്ഞ് ഗോമതി സമരവേദിയില്‍ ഇന്നലെ പൊട്ടിത്തെറിച്ചിരുന്നു. ഗോമതിയുടെയും കൂട്ടരുടെയും എതിര്‍പ്പ് മനസിലാക്കിയ സിആര്‍ നീലകണ്ഠന്‍ തന്ത്രപൂര്‍വം വ്യാഴാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് നിരാഹാരം അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് പോയിരുന്നു. പകരം നിരാഹാരത്തിന് ഒരുങ്ങിയെത്തിയ ആം ആദ്മി പ്രവര്‍ത്തകയെ ഗോമതി പന്തലില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. തങ്ങളല്ലാത മറ്റാരും നിരാഹാരമിരിക്കാന്‍ അനുവദിക്കില്ലെന്ന് ഗോമതി പറഞ്ഞു. നിരാഹാരം കിടക്കാന്‍ ആം ആദ്മിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോമതി പറഞ്ഞു. ഇതോടെയാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ആപ്പ് തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here