ശൈലി മാറ്റില്ലെന്ന് എംഎം മണി; സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ല; നടപടി വിവാദത്തിന് കാരണക്കാരനായത് കൊണ്ട്; ശാസന പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു

ഇടുക്കി: താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്ന് മന്ത്രി എംഎം മണി. പ്രസ്താവന വിവാദങ്ങള്‍ക്ക് കാരണമായത് കൊണ്ടാണ് പാര്‍ട്ടി നടപടിയെന്നും ശാസന പൂര്‍ണമായി ഉള്‍ക്കൊള്ളുന്നെന്നും മണി പറഞ്ഞു.

താന്‍ ശൈലി മാറ്റില്ലെന്നും മാറ്റിയാല്‍ താന്‍ തന്നെ മാറിപ്പോകുമെന്നും മണി വ്യക്തമാക്കി. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടി നല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News