മുംബൈ-ദില്ലി വിമാനം റാഞ്ചിയെന്ന് പ്രധാനമന്ത്രിക്ക് യാത്രക്കാരന്റെ ട്വീറ്റ്; സംഭവിച്ചത് ഇങ്ങനെ

ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്ന വിമാനം വഴിതിരിച്ചുവിട്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ചെയ്ത ട്വീറ്റ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശങ്ക പടര്‍ത്തി. വിമാനം റാഞ്ചിയതായി സംശയമുണ്ടെന്ന് പ്രകടിപ്പിച്ചായിരുന്നു യാത്രക്കാരന്റെ ട്വീറ്റ്.

മുംബൈയില്‍ നിന്നും ദില്ലിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് വിമാനം റാഞ്ചിയതായി സംശയിക്കുന്നു എന്നായിരുന്നു യാത്രക്കാരന്റെ ട്വീറ്റ്. ‘നരേന്ദ്രമോദി സാര്‍, കഴിഞ്ഞ മൂന്നുമണിക്കൂറായി ഞങ്ങള്‍ ജെറ്റ് എയര്‍വേഴ്‌സിലാണ്. വിമാനം റാഞ്ചിയതായി സംശയിക്കുന്നു. ദയവ് ചെയ്ത് സഹായിക്കണം 9W355’എന്നായിരുന്നു നിതിന്‍ എന്ന യാത്രക്കാരന്റെ ട്വീറ്റ്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ജയ്പ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതാണെന്ന് അറിയിച്ച് ജെറ്റ് എയര്‍വേസ് പ്രതികരണവും നടത്തിയിരുന്നു. എന്നാല്‍ മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ സാധാരണപോലെ സര്‍വീസ് നടത്തുന്നുണ്ടല്ലോ എന്നായി നിതിന്റെ അടുത്ത ട്വീറ്റ്. ഇതോടെ വിമാനം ജയ്പ്പൂരില്‍ എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം കാലാവസ്ഥ അനുകൂലമായതോടെ വിമാനം ദില്ലിയിലേക്ക് പറക്കുകയായിരുന്നു.

എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News