മണിയുടെ പ്രസംഗത്തില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി; മണി സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ കുറിച്ച്

കൊച്ചി: മന്ത്രി എംഎം മണി പ്രസംഗത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, മണി സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മണി മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ് പറഞ്ഞതെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഹര്‍ജിക്കാരന്‍ ആദ്യം പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ പരാതിക്കാരന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ചൊവ്വാഴ്ച പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here