ജയലളിതയുടെ സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം; പിന്നില്‍ മലയാളികള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘമെന്ന് സൂചന; അഞ്ചു പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷാ ജീവനക്കാരന്റെ മരണത്തിന് പിന്നില്‍ മലയാളികള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. കൊലയാളികളില്‍ ഒരാള്‍ മലയാളം സംസാരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ സംഘത്തിന് കേരളവുമായി ബന്ധമുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. പുതിയ തലമുറൈ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എസ്‌റ്റേറ്റും വസതിയും ശശികലയുടെ കൈകളിലാണ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നീലഗിരി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 23ന് എഐഎഡിഎംകെ കൊടിവെച്ച ഒരു എസ്‌യുവി ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് കോട്ടാഗിരിയില്‍ കിടന്നിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസുകാരുമായി ഡ്രൈവര്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം ചെന്നൈയില്‍ നിന്നുള്ളതാണെന്നും പൊലീസ് കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News