കേരളം അഴിമതിരഹിത സംസ്ഥാനമെന്ന് സര്‍വ്വേ; ഒന്നാമത് കര്‍ണാടക, ആന്ധ്രയും തമിഴ്‌നാടും പിന്നാലെ; സര്‍വ്വേ നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്ത്

തിരുവനന്തപുരം: കൈമടക്ക് കൊടുക്കാതെ കാര്യം നടക്കണമെന്നുണ്ടെങ്കില്‍ കേരളത്തിലേക്ക് ചെല്ലണമെന്നാണ് സിഎംഎസ് നടത്തിയ സര്‍വേഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതിയെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് സെന്റര്‍ ഓഫ് മീഡിയ സ്റ്റഡീസ് പുറത്തുവിട്ടത്.

കര്‍ണാടകമാണ് അഴിമതിക്കാര്യത്തില്‍ ഒന്നാമത്. ആന്ധ്രാപ്രദേശും തമിഴ്‌നാടും മഹാരാഷ്ട്രയും ജമ്മു കശ്മീരും പഞ്ചാബുമാണ് കര്‍ണാടകക്ക് പിന്നാലെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കര്‍ണാടകയിലെ സര്‍വേയില്‍ പങ്കെടുത്ത 100 ശതമാനം പേരില്‍ 77 ശതമാനവും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തില്‍ 4 ശതമാനം പേര്‍ മാത്രമാണ് കൈക്കൂലി കൊടുക്കണമെന്ന് അഭിപ്രായപ്പെട്ടത്.

പൊലീസ്, പൊതുവിതരണസമ്പ്രദായം, വൈദ്യുതി, നീതിന്യായം തുടങ്ങിയ വകുപ്പുകളിലാണ് അഴിമതി ഏറ്റവും കൂടുതല്‍ നടമാടുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. അഴിമതിയിനത്തില്‍ രാജ്യമെമ്പാടുമായി നല്‍കപ്പെട്ടത് 6350 കോടി രൂപയാണെന്നും സിഎംഎസ് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News