കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാർ പണിമുടക്കിൽ; പ്രതിഷേധം ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ

കൊച്ചി: കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കപ്പൽ നിർമ്മാണശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിക്കുന്നത്. കൊച്ചി കപ്പൽശാല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത പണിമുടക്കിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്നു അർധരാത്രി വരെ തുടരും.

ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി കപ്പൽ ശാലയുടെ 25 ശതമാനം ഓഹരി സ്വകാര്യ കുത്തകകൾക്കു വിറ്റഴിക്കാനുള്ള മാനേജ്‌മെന്റിന്റെ വഴിവിട്ട നീക്കങ്ങൾക്കെതിരെയാണ് തൊഴിലാളികൾ പണിമുടക്കുന്നത്. ഷിപ്പ്‌യാർഡിന്റെ എല്ലാ ഗേറ്റുകളും രാവിലെ മുതൽ തൊഴിലാളികൾ ഉപരോധിച്ചു. തുടർന്ന് പ്രധാന ഗേറ്റിനു മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. ഓഹരി വിറ്റ!ഴിച്ച് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിൻമാറണമെന്ന് തൊ!ഴിലാളികളുടെ പ്രതിഷേധ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കപ്പൽശാല വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് സി.എൻ മോഹനൻ, ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, മറ്റു ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്തു. ഓഹരി വിൽപന നടത്തരുതെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രധാനമന്ത്രിയെയും കേന്ദ്ര ഷിപ്പിംഗ് മന്ത്രിമാരെയും കണ്ടു ചർച്ച നടത്തിയിരുന്നു.

എന്നിട്ടും ഓഹരി വിൽപനയുമായി കേന്ദ്രം മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തത്. കഴിഞ്ഞ 18 ന് കൊച്ചി രാജേന്ദ്ര മൈതാനത്തു നടന്ന സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനപ്രകാരമാണ് ഇന്നു സൂചനാപണിമുടക്ക് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News