ഇളയ ദളപതി വിജയ് മലയാളത്തിലേക്ക്; അരങ്ങേറ്റം വിജയ് ഫാൻസിന്റെ കഥ പറയുന്ന ചിത്രത്തിൽ

ചെന്നൈ: തമിഴകത്തിന്റെ ഇളയ ദളപതി വിജയ് മലയാളത്തിൽ അഭിനയിക്കാൻ സാധ്യതകൾ തെളിയുന്നു. പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ വിജയിയെ എത്തിക്കാനുളള ശ്രമങ്ങൾ സിനിമാലോകത്ത് ആരംഭിച്ചു കഴിഞ്ഞു. വിജയ് ഫാൻസിന്റെ കഥ പറയുന്ന ചിത്രത്തിലേക്കാണ് വിജയ് എത്തുമെന്നു പ്രതീക്ഷിക്കുന്നത്.

സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമൺ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് വിജയിയെ സമീപിച്ചിരിക്കുന്നത്. അതിഥി താരമായാകും വിജയ് മലയാളത്തിൽ വേഷമിടുക. പോക്കിരി എന്ന സൂപ്പർ ഹിറ്റ് വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമൺ എന്ന യുവാവിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

ഡാർവിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് പോക്കിരി സൈമൺ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ട് തന്നെ അണിയറ പ്രവർത്തകരുടെ ആഗ്രഹം വിജയ് നിരസിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

തമിഴിൽ നിന്നും ധനുഷ്, വിക്രം, ആര്യ, ശരത് കുമാർ, ജീവ തുടങ്ങി നിരവധി താരങ്ങൾ അടുത്തകാലത്ത് മലയാളത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഇവരിൽ ചിലർ കേന്ദ്ര കഥാപാത്രമായപ്പോൾ മറ്റു ചിലർ അതിഥി കഥാപാത്രമായാണ് മലയാളം വെള്ളിത്തിരയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News