അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായ നടപടികളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: അഴിമതി കുറയ്ക്കുക എന്നതിലുപരി അഴിമതിയെ സമ്പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത് സാധ്യമാക്കുവാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ കണ്ടെത്തലിനെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് സംവിധാനത്തെ കൂടുതൽ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയിൽ സർക്കാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂർണമായും ഇല്ലാതെയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here