കശ്മീരിൽ കാർപ്പറ്റ് ബോംബ് പ്രയോഗിക്കണമെന്നു പ്രവീൺ തൊഗാഡിയ; കല്ലേറ് നടത്തുന്ന പ്രദേശം ഒന്നടങ്കം നശിപ്പിക്കണമെന്നും തൊഗാഡിയ

വഡോദര: സ്വന്തം നാട്ടിൽ കാർപ്പറ്റ് ബോംബ് പ്രയോഗിക്കണമെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. കാർപ്പറ്റ് ബോംബ് പ്രയോഗിച്ച് കശ്മീരിനെ ഇല്ലാതാക്കണമെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. പരശുരാമ ജയന്തിയോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു തൊഗാഡിയ. ഉറി, കുപ്‌വാര ആക്രമണങ്ങൾ നടന്നപ്പോൾ തന്നെ കാർപ്പറ്റ് ബോംബ് പ്രയോഗിച്ച് ആക്രമണങ്ങൾക്ക് തടയിടണമായിരുന്നെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു.

ആർമി ക്യാംപുകൾക്ക് എതിരെയുള്ള ആക്രമണങ്ങളും കല്ലേറുകളും യുദ്ധസമാനമായി കണക്കാക്കി പ്രദേശത്തെ ഒന്നടങ്കം നശിപ്പിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ൽ പ്രഖ്യാപിച്ച 80,0000 കോടിയുടെ പ്രത്യേക വികസന പദ്ധതി പുനഃപരിശേധിക്കണംമെന്നും പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News