സ്വർണക്കടത്തിനു പുതുവഴികൾ തേടി കള്ളക്കടത്തുകാർ; കറുത്ത പെയിന്റടിച്ച് നിറവും രൂപവും മാറ്റി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ മലയാളി പിടിയിൽ

കോഴിക്കോട്: സ്വർണക്കടത്തിനു പുതുവഴികൾ തേടുകയാണ് കള്ളക്കടത്തുകാർ ഇപ്പോൾ. സ്വർണക്കടത്തുകൾ വ്യാപകമായി പിടികൂടുന്ന സാഹചര്യത്തിലാണ് പുതുവഴികൾ തേടുന്നത്. നിറവും രൂപവും മാറ്റി സ്വർണം കടത്താൻ ശ്രമിച്ച മലയാളി യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. 52 ലക്ഷം രൂപയുടെ സ്വർണവുമായാണ് ഇയാൾ പിടിയിലായത്.

ദുബായിൽ നിന്നെത്തിയ തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി നിസ്സാമുദ്ദീൻ ആണ് പിടിയിലായത്. 1.81 കിലോ സ്വർണവും ഇയാളിൽ നിന്നു പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ കുടുക്കിയത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

ബാഗിൽ ഹൈഡ്രോളിക് ജാക്കിയുടെ അകത്തും സ്പീക്കറിന്റെ ഹാൻഡിലിന്റെ രൂപത്തിലുമായിരുന്നു സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമം നടത്തിയത്. സ്പീക്കറിന്റെ ഹാൻഡിലിനു കറുത്ത പെയിന്റ് അടിച്ച് നിറം മാറ്റവും വരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here