കാപെക്‌സിന്റെ ഫാക്ടറികളില്‍ 519 പുതിയ തൊഴിലാളികള്‍ക്ക് നിയമനം; ലക്ഷ്യമിടുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍

കൊല്ലം: കശുവണ്ടി വ്യവസായ മേഖലയിലെ മാറ്റത്തിന്റെ തുടര്‍ച്ച വിളംബരം ചെയ്ത് കൊണ്ട് കാപെക്‌സിന്റെ ഫാക്ടറികളില്‍ 519 പുതിയ തൊഴിലാളികള്‍ക്ക് നിയമനം. പണിക്ക് കയറാനെത്തിയ പുതിയ തൊഴിലാളികള്‍ക്ക് പൂക്കള്‍ നല്‍കി ചെയര്‍മാന്‍ കൊല്ലായില്‍ സുദേവന്‍ കൊല്ലം പെരുമ്പുഴ ഫാക്ടറിയില്‍ തൊഴിലാളികളെ സ്വീകരിച്ചു.

കാപെക്‌സിന്റെ 10 ഫാക്ടറികളിലെ ഷെല്ലിംഗ് വിഭാഗത്തിലാണ് തൊഴിലാളികള്‍ക്ക് നിയമനം ലഭിച്ചത്. പീലിംഗ്, ട്രേഡിംഗ് വിഭാഗങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നുണ്ട്. 2006-2011ല്‍ 6500 തൊഴിലാളികള്‍ കാപെക്‌സില്‍ പണിയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് തൊഴിലാളികളുടെ എണ്ണം 3400 ആയി ചുരുങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ നിയമനങ്ങള്‍ നല്‍കിയില്ലെന്നു മാത്രമല്ല നിലവിലുള്ള തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നാടന്‍ തോട്ടണ്ടി സംഭരിച്ച് ക്യാപക്‌സും കാഷ്യുകോര്‍പ്പറേഷനും വെല്ലുവിളികളെ അതിജീവിച്ച് മികച്ച തൊഴില്‍ദാതാവായി മാറുന്നത്.

്തുടര്‍ച്ചയായി 40 ദിവസത്തെ പണിത്തുള്ള തോട്ടണ്ടി കാപ്പക്‌സ് സംഭരിച്ചു കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള തോട്ടണ്ടി കൂടി ലഭിക്കുന്നതോടെ കൂടുതല്‍ തൊഴില്‍ദിനങ്ങളെന്ന നേട്ടമാണ് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News