രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കം; എല്ലാവരും തുല്യരെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവെന്ന് മത്സരാര്‍ഥികള്‍

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായികമേള കായികമന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി കായികമേള സംഘടിപ്പിക്കുന്നത്. 100, 200, 400 മീറ്റര്‍ ഓട്ടം, 4ഃ100 മീറ്റര്‍ റിലേ, ഷോട്ട്പുട്ട്, ലോംഗ്ജംപ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

കൃത്യമായ പരിശീലനത്തിനു ശേഷം മീറ്റിനെത്തിയ മത്സരാര്‍ത്ഥികള്‍ വാശിയോടെയാണ് മീറ്റില്‍ പങ്കെടുത്തത്. 22 പോയിന്റ് നേടിയ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. കണ്ണൂരാണ് രണ്ടാമത്. ട്രാന്‍സ്‌ജെന്‍ഡറുകളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേക കായികമേള സംഘടിപ്പിച്ചത്. എല്ലാവരും തുല്യരെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് കായികമേളയെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News