ഇത് ആനിയുടെ മധുരപ്രതികാരം: പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുതെന്ന് പറഞ്ഞവര്‍ക്ക് ഉഗ്രന്‍ മറുപടി; വീഡിയോ

പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുത് എന്ന നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി പ്രതികരിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായി മുലയൂട്ടി. ആനി പെഗീറോ എന്ന നാല്‍പത്തിരണ്ടുകാരിയാണ് സംഭവത്തോട് വ്യത്യസ്തമായി പ്രതികരിച്ചത്. കുഞ്ഞിന് മുലയൂട്ടുന്നത് വളരെ സ്വാഭാവികമായ പ്രവര്‍ത്തിയാണെന്നും എല്ലാവരും മുലയൂട്ടലിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും ആനി പറഞ്ഞു.

18 മാസമുള്ള കുഞ്ഞിനെയും കൊണ്ട് പള്ളിയില്‍ പോയപ്പോഴാണ് ആനി മോശം അനുഭവം നേരിട്ടത്. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ ആനി കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ചില സ്ത്രീകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പള്ളിക്കകത്തിരുന്ന് കുഞ്ഞിന് പാലുകൊടുക്കരുതെന്നും ഏതെങ്കിലും സ്വകാര്യസ്ഥലത്തേക്ക് മാറിയിരിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. പള്ളിക്കകത്തിരുന്ന് മറയില്ലാതെ മുലയൂട്ടുന്നത് പുരുഷന്മാര്‍ക്കും കൗമാരക്കാര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുമെന്നും ആ സ്ത്രീകള്‍ വാദിച്ചു.എതിര്‍പ്പുകള്‍ ശക്തമായതോടെ കുഞ്ഞുമായി ആനി പള്ളിയില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.

തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. മാത്രമല്ല, പള്ളിയുടെ നയങ്ങളില്‍ ഉടനടി മാറ്റംവരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. അമ്മയായ തനിക്ക് നേരിടേണ്ടി വന്നത് അവകാശലംഘനമാണെന്നും ആനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News