ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍; വാര്‍ത്തകള്‍ തള്ളി ഛോട്ടാ ഷക്കീല്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചു.

ദാവൂദ് ഇബ്രാഹിമിന്റെ വലതുവശം പൂര്‍ണ്ണമായും തളര്‍ന്നുപോയതായും സൂചനകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും അറിയിച്ചു.

കാലിലുണ്ടായ വ്രണത്തെത്തുടര്‍ന്ന് 61കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു.

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ ദാവൂദ് രാജ്യത്തില്ലെന്നാണ് പാകിസ്ഥാന്‍ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News