മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; പരാജയമെന്ന് യുഎസും ദക്ഷിണകൊറിയയും

സോള്‍: അമേരിക്കയെയും ദക്ഷിണകൊറിയയും വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയ. ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി യോന്‍ഹാപ് ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയതു. മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു. മിസൈല്‍ കൊറിയന്‍ അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് കര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം.

പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയയുടെ നടപടി മോശമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here