തെറ്റ് സംഭവിച്ചു, ആത്മപരിശോധനയ്ക്കുള്ള സമയമാണിത്; ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കും: സ്വയം വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആത്മപരിശോധനക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കണം. അതില്‍ ഒട്ടും കുറവുണ്ടാവാന്‍ പാടില്ല. നിലനില്‍പ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News