കോണ്ടം വാങ്ങാന്‍ ഇനി കടയില്‍ പോകേണ്ട; ഈ നമ്പറില്‍ വിളിച്ചാല്‍ വീട്ടിലെത്തും; പക്ഷെ ഒരു നിബന്ധന

വീടുകളില്‍ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്ന പദ്ധതിയുമായി എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇത്തരമൊരു പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഫോണിലൂടെയും ഇമെയില്‍ വഴിയും കോണ്ടം ഓര്‍ഡര്‍ ചെയ്യാവുന്ന പദ്ധതിയാണ് സംഘടന ഒരുക്കിയിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് 1800 102 8102 എന്ന നമ്പറില്‍ വിളിച്ച് കോണ്ടം ഓര്‍ഡര്‍ ചെയ്യാം. freecondomstoreahf@gmail.com എന്നതാണ് ഇമെയില്‍ ഐഡി. ലൗ കോണ്ടം എന്നതാണ് ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്.

144 കോണ്ടം ഉള്‍പ്പെടുന്ന ഒരു ബോക്‌സ് എങ്കിലും ഒരാള്‍ ബുക്ക് ചെയ്യണമെന്ന് മാത്രമാണ് സംഘടനയുടെ നിബന്ധന. ഇന്ത്യയിലെ ഏത് പട്ടണത്തിലെ വീടുകളിലും മൂന്ന് ദിവസത്തിനകം കോണ്ടം എത്തിച്ചു നല്‍കുമെന്നാണ് സംഘടനയുടെ ഉറപ്പ്. ഇതാദ്യമായാണ് കോണ്ടം വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ഒരു സംഘടന രംഗത്തുവരുന്നത്. 1999ല്‍ സമാന പദ്ധതി ദില്ലിയില്‍ നടപ്പിലാക്കിയിരുന്നെങ്കിലും 2004ഓടെ നിര്‍ത്തലാക്കിയിരുന്നു.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News