ശശികലയെ ഇപ്പോള്‍ ആര്‍ക്കും വേണ്ട; കഴിഞ്ഞ 14 ദിവസത്തിനുളളില്‍ സന്ദര്‍ശിച്ചത് മൂന്നു പേര്‍ മാത്രം; മാറ്റം ദിനകരന്റെ അറസ്റ്റിന് പിന്നാലെ

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല, തമിഴ് രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാകുന്നതായി റിപ്പോര്‍ട്ട്. ജയിലില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ പാടുപെട്ടിരുന്ന അധികൃതര്‍ പറയുന്നത്, ശശികലയെ കാണാന്‍ ഇപ്പോള്‍ ആരും വരുന്നില്ലെന്നാണ്. കഴിഞ്ഞ 14 ദിവസത്തിനുളളില്‍ ശശികലയെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയത് മൂന്ന് പേര്‍ മാത്രം.

ശശികലയുടെ ആരോഗ്യനില നിരീക്ഷിക്കാനെത്തുന്ന ഡോക്ടര്‍ അടക്കമാണിത്. അതായത് ശശികല വിവിഐപി എന്ന നിലയില്‍ നിന്നും വെറും സാധാരണ തടവുകാരിയായി മാത്രം മാറിയെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ശശികലയുടെ ബന്ധു ടിടിവി ദിനകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും അണ്ണാ ഡിഎംകെയില്‍ പാര്‍ട്ടി നേതൃമാറ്റം ഉണ്ടാകുകയും ചെയ്തതിന് ശേഷമാണ് തമിഴ് മക്കള്‍ പൂര്‍ണമായും ശശികലയെ മറന്നത്. ജയിലില്‍ കഴിയുന്ന ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശിയെ ആരോഗ്യപ്രശ്‌നങ്ങളാല്‍ ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇതോടെ ശശികലയുടെ വാസം സെല്ലിനുളളില്‍ ഒറ്റയ്ക്കാണ്. എന്തായാലും തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയ്ക്ക് ശേഷം കൊടുങ്കാറ്റായി വന്ന ചിന്നമ്മ ഇപ്പോള്‍ വെറും ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയായി എന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News