ഏഴു രാജ്യങ്ങള്‍, 20 ദിവസങ്ങള്‍; ബ്രിട്ടനില്‍ നിന്ന് വിസ്‌കിയും വഹിച്ചുളള ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയിലെത്തി

ഏഴ് രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനില്‍ നിന്ന് ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയിലെത്തി. 20 ദിവസം കൊണ്ട് 12,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയുടെ കിഴക്കന്‍ വാണിജ്യ പട്ടണമായ യിവുവില്‍ എത്തിയത്. യെജിയാങ് പ്രവിശ്യയിലെ പ്രശസ്തമായ മൊത്ത വ്യാപാരകേന്ദ്രമാണ് യിവു. ഗുഡ്‌സ് ട്രെയിനിന് വന്‍ സ്വീകരണമാണ് യിവുവില്‍ ലഭിച്ചത്.

വിസ്‌കിയും സോഫ്റ്റ് ഡ്രിങ്കുകളും ബേബി മില്‍ക്കുകളും ഔഷധ മരുന്നുകളും മെഷിനറികളും അടങ്ങുന്ന 30 കണ്ടെയ്‌നറുമായാണ് ഗുഡ്‌സ് ട്രെയിന്‍ എത്തിയത്. ഫ്രാന്‍സ്, ജര്‍മിനി, ബെല്‍ജിയം, പോളണ്ട്, ബലറൂസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോയത്.

പശ്ചാത്യ രാജ്യങ്ങളുമായി 2000 വര്‍ഷം മുന്‍പുളള സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുന്നതിന് കൊണ്ടുവന്ന വണ്‍ ബെല്‍റ്റ്, വണ്‍ മറാഡ് പദ്ധതിയുടെ ഭാഗമായാണ് ചൈന ഈ ട്രെയിന്‍ സര്‍വ്വീസിന് മുന്‍കൈയെടുത്തത്. താമസിയാതെ വ്യോമ, ജല ഗതാഗത സര്‍വ്വീസുകളും കുറഞ്ഞ ചെലവില്‍ യാഥാര്‍ത്ഥമാക്കാനാണ് ബ്രിട്ടന്റെ നീക്കം.

മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുളളവര്‍ വിമര്‍നം ഉന്നയിച്ചിരുന്ന പദ്ധതി പുതിയ പ്രധാനമന്ത്രി തേരെസ മേയ് എത്തിയതോടെയാണ് യാഥാര്‍ത്ഥ്യമായത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതോടെ ഉണ്ടാകാന്‍ സാധ്യതയുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയുമായുളള വ്യാപാര ബന്ധം സഹായകമാകുമെന്നാണ് തെരേസ മേയുടെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News