പുനര്‍ നിയമനം: കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍; കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യം

ദില്ലി: ഡിജിപിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹര്‍ജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് സെന്‍കുമാറിന്റെ ഹര്‍ജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു. കേസ് തിങ്കളാഴ്ച പരിഗണക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here