സെക്കന്‍ഡില്‍ വിറ്റത് 12 ടിക്കറ്റുകള്‍; ഓണ്‍ലൈന്‍ വില്‍പ്പനയിലും റെക്കോര്‍ഡിട്ട് ബാഹുബലി 2

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ഓണ്‍ലൈന്‍ വില്‍പ്പനയിലും പുതിയ റെക്കോര്‍ഡിട്ടു. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈഷോയിലൂടെ ഓരോ സെക്കന്‍ഡിലും 12 ടിക്കറ്റുകള്‍ എന്ന നിലയിലാണ് വിറ്റുപോയത്. ബുക്ക് മൈ ഷോ അധികൃതര്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

റിലീസിന് തൊട്ടുമുന്‍പുളള കണക്കാണിത്. മുന്‍കൂര്‍ ബുക്കിംഗ് പരിഗണിക്കുമ്പോള്‍ ബാഹുബലി ഒന്നാം ഭാഗത്തെ അപേക്ഷിച്ച് 350 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രണ്ടാം ഭാഗത്തിന്റെ ബുക്കിംഗില്‍ സംഭവിച്ചിരിക്കുന്നത്. 33 ലക്ഷം ടിക്കറ്റുകള്‍ ഇന്ത്യയില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 6,000 തിയേറ്ററുകളിലാണ് ബാഹുബലി 2 റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here