മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. വൈദ്യുതിമന്ത്രി എം.എം മണി രാജിവയ്ക്കണം എന്നു ആവശ്യപ്പെട്ടാണ് ഇരുവരും സമരം നടത്തി വന്നിരുന്നത്.

ഇരുവരെയും അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിട്ടുള്ളത്. അതേസമയം, പൊലീസ് നടപടി ചെറുക്കാനെന്ന പേരിൽ സ്ഥലത്ത് കോൺഗ്രസും ആം ആദ്മി പ്രവർത്തകരും സംഘർഷമുണ്ടാക്കി. നിരാഹാരം ഇരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റാൻ അനുവദിക്കില്ലെന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ നിലപാടെടുത്തു. ലളിത സുഭാഷും ഷാനിമോൾ ഉസ്മാനുമാണ് പൊലീസ് നടപടിയെ തടഞ്ഞത്.

ഇവർക്കൊപ്പം നിരാഹാരമിരുന്ന രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യസഹായം നൽകാൻ അനുവദിക്കില്ലെന്നും ഗോമതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News