മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗം; അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ; ഉത്തരവ് കൊച്ചിയിലെ എൻഐഎ കോടതിയുടേത്

കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകർ യോഗം ചേർന്ന കേസിൽ അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. രാജേഷ് മാധവൻ, ഗോപാൽ, ദേവരാജൻ, ബാഹുലേയൻ, അജയൻ മണ്ണൂർ എന്നിവരാണ് പ്രതികൾ. 5000 രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. യുഎപിഎ നിയമപ്രകാരമാണ് ശിക്ഷ.

മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് 2012 ഡിസംബർ 29 നു മാവേലിക്കരയിൽ രഹസ്യയോഗം ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസാണിത്.

യോഗത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ പങ്കെടുത്തിരുന്നെങ്കിലും ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News