മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെതിരെ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും എം എം മണി പറഞ്ഞു. കൈരളി പീപ്പിള്‍ ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനുമായുള്ള അഭിമുഖ പരിപാടി അന്യോന്യത്തില്‍ സംസാരിക്കുകയായിരുന്നു എംഎം മണി.

തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധമായി ഒന്നുമില്ലന്ന് പാര്‍ട്ടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു വിവാദത്തിന് സാഹചര്യം ഒരുക്കിയതിനാണ് പാര്‍ട്ടി ശാസിച്ചത്. തന്റേത് നാടന്‍ ഭാഷയാണ്. തേച്ചുമിനുക്കിയ ശൈലി തനിക്കില്ല. വിവാദം ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ചതാണെന്നും എംഎം മണി പറഞ്ഞു.

മൂന്നാറില്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സമരത്തിന് ജനപിന്തുണയില്ല. ചില മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും സ്‌പോണ്‍സര്‍ ചെയ്ത സമരമാണ്. പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകരോ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരോ സമരക്കാര്‍ക്ക് ഒപ്പമില്ലന്നും എംഎം മണി പറഞ്ഞു. അന്യോന്യം രാത്രി 7.30ന് പീപ്പിളില്‍ സംപ്രേഷണം ചെയ്യും.

പ്രൊമൊ കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News