നടൻ വിക്രം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; കാറിലുണ്ടായിരുന്ന നടി തൽക്ഷണം മരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ വിക്രം ചാറ്റർജി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. വിക്രം ചാറ്റർജിയുടെ കൂടെ കാറിലുണ്ടായിരുന്ന നടി തൽക്ഷണം മരിക്കുകയും ചെയ്തു. നടി സോണിക സിംഗ് ആണ് തൽക്ഷണം മരിച്ചത്. വിക്രം ചാറ്റർജി തന്നെയാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

sonika vikram

ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. വിക്രം ചാറ്റർജിയും കൂട്ടുകാരും പബിൽ നിന്നു തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. കൊൽക്കത്തയിലെ റാഷ്‌ബെഹാരി റോഡിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ അടുത്തുള്ള കടയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നടൻ വിക്രം ചാറ്റർജിക്കും പരുക്ക് പറ്റിയെങ്കിലും ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

vikram

സോണിക സിംഗിനെയും വിക്രമിനെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സോണിക സിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല. 2012-ൽ ബെഡ്‌റൂം എന്ന ചിത്രത്തിലൂടെയാണ് വിക്രം ചാറ്റർജി സിനിമയിലെത്തിയത്. ആദ്യചിത്രത്തിൽ തന്നെ ശ്രദ്ധേയനായി. തുടർന്ന് 11 സിനിമകളിൽ അഭിനയിച്ചു. പലതും ശ്രദ്ധിക്കപ്പെട്ടു. 2013-ൽ ബിഗ് ബോസിലും ചാറ്റർജി ഉണ്ടായിരുന്നു. ടി വി സീരിയലുകളിലും ശ്രദ്ധേയനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News