ആത്മീയത ഇല്ലാതായത് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് ശ്രീശ്രീ രവിശങ്കര്‍

മുബൈ : ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയുടെ കാരണം ആത്മീയത ഇല്ലാതായതാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. ദാരിദ്ര്യം മാത്രമല്ല ആത്മീയതക്കുറവും കര്‍ഷക ആത്മഹത്യക്കുള്ള കാരണമാണെന്നും ശ്രീശ്രീ രവിശങ്കര്‍ പറയുന്നു. മുംബൈയില്‍ നടന്ന പരിപാടിക്കിടെയാണ് ശ്രീശ്രീ രവിശങ്കറിന്റെ അഭിപ്രായ പ്രകടനം.

വിദര്‍ഭയിലടക്കം 512ലധികം ഗ്രാമങ്ങളില്‍ നടത്തിയ പദയാത്രകളില്‍ നിന്നാണ് തനിക്കിത് മനസ്സിലായത്. ആത്മീയതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും രവിശങ്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലുമായി നടക്കുന്ന കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News