ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനു സഹായവുമായി ഗംഭീർ; കുട്ടികളുടെ പഠനചെലവ് ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കും

ദില്ലി: ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ജീവൻ പൊലിഞ്ഞ 25 സിആർപിഎഫ് ജവാന്മാരുടെയും കുടുംബത്തിനു സഹായം നൽകുമെന്നു ഗംഭീർ അറിയിച്ചു. കൊല്ലപ്പെട്ട ജവാൻമാരുടെ കുട്ടികളുടെ പഠനച്ചെലവ് ഗൗതം ഗംഭീർ ഫൗണ്ടേഷൻ വഹിക്കുമെന്നു ഫൗണ്ടേഷൻ അറിയിച്ചു.

ഗംഭീർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട ജവാന്മാരുടെ പെൺമക്കൾ കരയുന്ന ചിത്രം മാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ വെടിയുന്നതിനെയും ക്രിക്കറ്റിൽ തോൽക്കുന്നതിനെയും താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു.

മാവോവാദി ആക്രമണത്തിനെതിരെ തിരിച്ചടിക്കണമെന്ന് കഴിഞ്ഞദിവസം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലിൽ ഗംഭീർ നേതൃത്വം നൽകുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ജവാന്മാേരാടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here