കൊലക്കേസ് പ്രതി കോടതി വളപ്പിൽ കൊല്ലപ്പെട്ടു; രാജേഷിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്നു പൊലീസ്

ദില്ലി: കൊലക്കേസ് പ്രതി കോടതി വളപ്പിനുളളിൽ കൊല്ലപ്പെട്ടു. ദില്ലിയിൽ ജില്ലാ കോടതി സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കുപ്രസിദ്ധ കുറ്റവാളിയും കൊലക്കേസ് പ്രതിയുമായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രാജേഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

2016 ലെ കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നത്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന രാജേഷ്. കേസിൻറ വിചാരണയുമായി ബന്ധപ്പെട്ട് ഇയാളെ കോടതിയിൽ ഹാജരാക്കിയപ്പൊ!ഴാണ് കൊലപാതകം.

കോടതിക്കുളളി!ൽ വാദം നടന്നുകൊണ്ടിരിക്കേ ഹരിയാന ജഝാർ സ്വദേശിയായ മോഹിത് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News