കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി; പി.സി വിഷ്ണുനാഥ് എഐസിസി സെക്രട്ടറി; വേണുഗോപാലിന്റെ നിയമനം ദിഗ്‌വിജയ് സിംഗിനെ മാറ്റി

ദില്ലി: കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഹൈക്കമാൻഡ് ആണ് വേണുഗോപാലിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പി.സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു. ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് പകരം ജനറൽ സെക്രട്ടറിയായി വേണുഗോപാലിനെ നിയമിച്ചത്. ഇരുവർക്കും കർണാടകയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

ദിഗ്‌വിജയ് സിംഗിന ഗോവയുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഗോവയുടെ ചുമതല എഐസിസി ജനറൽ സെക്രട്ടറി എ.ചെല്ല കുമാറിനാണ് നൽകിയത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയമാണ് ദിഗ്‌വിജയ് സിംഗിനെതിരായ നടപടിക്കു കാരണമായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോവയിൽ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിനായിരുന്നില്ല.

ദിഗ്‌വിജയ് സിംഗിന്റെ പിടിപ്പുകേടാണ് ഭരണം നഷ്ടപ്പെടാൻ കാരണമായതെന്ന് വിമർശം ഉയർന്നിരുന്നു. മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ രാജ്യസഭയിൽ ദിഗ്‌വിജയ് സിംഗിനെ പരിഹസിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel