മൂന്നാര്‍ : മൂന്നാറില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഗോമതി ഉള്‍പ്പടെയുള്ള സമരക്കാരുടെ തീരുമാനം. ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് എഴുതി നല്‍കിയ ശേഷം ഇവര്‍ സമരപ്പന്തലിലെത്തി. തുടര്‍ന്നാണ് ഗോമതി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം.
എന്നാല്‍ നിരാഹാര സമരത്തിന് പകരം സത്യഗ്രഹ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. നേരത്തെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
എംഎം മണി രാജിവെക്കുന്നതുവരെ സത്യാഗ്രഹ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.