കോടനാട് എസ്‌റ്റേറ്റ് കൊല; സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടതാണോ എന്നു ഇന്നു വ്യക്തമാകും; ഇരുവരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന്

പാലക്കാട്: കോടനാട് എസ്‌റ്റേറ്റ് കവർച്ചാ കേസിലെ രണ്ടാംപ്രതി സയന്റെ ഭാര്യയുടെയും മകളുടേയും പോസ്റ്റ്‌മോർട്ടം ഇന്നു തൃശ്ശൂർ മെഡിക്കൽ കോളജി നടക്കും. പോസ്റ്റ്‌മോർട്ടം കഴിയുന്നതോടെ ഇവരുടെ മരണം അപകടമോ കൊലപാതകമോ എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന സയനെ ചോദ്യം ചെയ്യാൻ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി.

പാലക്കാട്ട് വെച്ച് പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ മരിച്ച സയന്റെ ഭാര്യ വിനുപ്രിയയുടെയും മകൾ നീതുവിന്റെയും കഴുത്തിൽ ആഴത്തിലുളള മുറിവ് കണ്ടെത്തിയിരുന്നു. ഇതാണ് അപകടത്തിനു മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. കാറിൽ നടത്തിയ പരിശോധനയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് രക്തക്കറ കണ്ടെത്താനായത്. ഇതും സംശയം ബലപ്പെടുത്തി.

അതിനാൽ ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസിൽ നിർണ്ണായകമാകും. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഇന്നു നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ മരണം അപകടമോ കൊലപാതകമോ എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന സയനെ ചോദ്യം ചെയ്യാൻ പാലക്കാട് നിന്നുളള പൊലീസ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്.

എന്നാൽ, കോടനാട് എസ്റ്റേറ്റിലെ മോഷണത്തിലും തുടർന്നുണ്ടായ ദുരൂഹമരണങ്ങളിലും വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് എസ്റ്റേറ്റും ബംഗ്ലാവും.ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനായി നടന്ന ഗൂഢാലോചനയാണെന്നും പൊലീസ് സംശയിക്കുന്നു. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതിലും ദുരൂഹത തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News