സൂപ്പർ.., മുംബൈ ഇന്ത്യൻസ്; സൂപ്പർ ഓവറിൽ ഗുജറാത്തിനെ കെട്ടുകെട്ടിച്ച് മുംബൈ

രാജ്‌കോട്ട്: സൂപ്പർ…! എന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അതായിരുന്നു ഗുജറാത്ത് ലയൺസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു മുംബൈയുടെ ജയം. ജസ്പ്രീത് ബൂംറയാണ് മുംബൈക്ക് ആവേശജയം നേടിക്കൊടുത്തത്. ഒരു ഘട്ടത്തിൽ തോറ്റു എന്നു പോലും ഉറപ്പിച്ച മത്സരത്തിൽ നിന്നായിരുന്നു മുംബൈയുടെ തിരിച്ചുവരവ്.

അവസാന ഓവറിൽ ജയിക്കാമായിരുന്ന കളി മുംബൈ കളഞ്ഞു കുളിച്ചു എന്നു തോന്നിച്ച മത്സരം. റൺഔട്ടുകളാൽ നിറഞ്ഞു നിന്ന അവസാന ഓവർ. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു റൺസ്. സ്‌ട്രൈക്കിംഗ് എൻഡിൽ നിന്ന മലിംഗ തട്ടിയിട്ട് ഓടിയെങ്കിലും അപ്പുറത്ത് നിന്നെത്തിയ ക്രുണാൽ പാണ്ഡ്യ ഔട്ട്. മത്സരം സമനില. ഒടുവിൽ സൂപ്പർ ഓവർ.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 11 റൺസെടുക്കാനെ ആയുള്ളൂ. ഫോക്‌നറാണ് ഗുജറാത്തിനായി സൂപ്പർ ഓവർ എറിഞ്ഞത്. അഞ്ചു പന്ത് നേരിടുന്നിതിനിടെ രണ്ടു വിക്കറ്റ് മുംബൈക്ക് നഷ്ടപെടുകയും ചെയ്തു. തുടർന്ന് രണ്ടാമത് ബാറ്റ് ചെയ്ത ഗുജറാത്ത് ജസ്പ്രീത് ബുംറക്ക് മുന്നിൽ മുട്ടു മടക്കി. ആറു റൺസ് മാത്രമാണ് ബുംറ വിട്ടു നൽകിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയൺസ് ഓപ്പണർ ഇഷാൻ കിഷന്റെ ബാറ്റിംഗ് മികവിലാണ് 153 റൺസെടുത്തത്. കാര്യമായ സ്‌കോർ പടുത്തുയർത്താനായില്ലെങ്കിലും മുംബൈയെ അതേ സ്‌കോറിൽ പിടിച്ചുകെട്ടാൻ ഗുജറാത്തിനായി. 44 പന്തിൽ നിന്ന് 70 റൺസ് നേടിയ പാർത്ഥിവ് പട്ടേലിന്റെ ബാറ്റിംഗ് മികവിലാണ് മുംബൈ ഗുജറാത്ത് സ്‌കോറിനൊപ്പമെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News