കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ ഒരു നാട്; ചിറ്റാർ ജലസംഭരണിയിൽ വെള്ളം ഉയർത്തിയതോടെ ഭീതിയിൽ പമ്പിനി കോളനി വാസികൾ

പത്തനംതിട്ട: കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുകയാണ് പത്തനംതിട്ട ചിറ്റാർ പമ്പിനി കോളനി വാസികൾ. സ്വകാര്യ ജലവൈദ്യുത ഉത്പാദന കമ്പനി വൈദ്യുതി ഉത്പാദനത്തിനു വേണ്ടി പമ്പാ നദിയിലെ തങ്ങളുടെ ജലസഭരിണിയിൽ ജലനിരപ്പ് ഉയർത്തിയതോടെ ഏതു നിമിഷവും ഇവരുടെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്.

അടുത്തകാലത്ത് കാരിക്കയത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ ജലവൈദ്യുതി ഉത്പാദന യൂണിറ്റിനു സമീപത്തായാണ് പാമ്പിനി പട്ടികവർഗ കോളനി. പതിനെട്ടു കുടുംബങ്ങളാണ് ഇവിടെ സ്ഥിരതാമസക്കാരായി ഉള്ളത്. പദ്ധതിയുടെ ഭാഗമായി ചില കുടുംബങ്ങൾ സ്വകാര്യ കമ്പനിക്ക് ഭൂമിയും നൽകിയിരുന്നു.

രണ്ടുമാസം മുൻപ് വൈദ്യുതി ഉത്പാദനം തുടങ്ങിയപ്പോൾ ഡാമിലെ ജലനിരപ്പ് ഉയർത്താനായി വെള്ളം കെട്ടി നിർത്തിയതോടെയാണ് ഇവരുടെ വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറാൻ തുടങ്ങിയത്. ഡാമിലെ പരമാവധി ജലനിരപ്പ് 49 അടിയാണ്. ഇത്രയും ഉയർത്തിക്കഴിഞ്ഞാൽ കോളനിയിലെ മിക്ക വീടുകളും
വെള്ളത്തിനടിയിലാകും.

കിണറുകളിലേക്കു മാലിന്യം കലരുന്നതായും പരാതിയുണ്ട്. കോളനി നിവാസികൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നായിരുന്നു കമ്പനി സർക്കാരിന് ഉറപ്പ് നൽകിയിരുന്നത്. ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ പ്രതിഫലം കിട്ടിയില്ലന്നും പരാതി ഉണ്ട്. അർഹമായ പ്രതിഫലം നൽകാതെ ജലനിരപ്പ് ഉയർത്തി താമസക്കാരെ പുറത്ത് ചാടിക്കാനാണ് കമ്പനിയുടെ നീക്കമെന്ന് കോളനിവാസികൾ പറയുന്നു.
പ്രശ്‌നപരിഹാരത്തിനായി കോടതിയെ സമിപിക്കാനാണ് ഇവരുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News