കോടിമതയിൽ സാഹസിക വാട്ടർ ടൂറിസത്തിനെത്തുന്നവർ നിരാശരാകും; വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി പോള ശല്യം രൂക്ഷം

കോട്ടയം: കോടിമതയിൽ അഡ്വഞ്ചർ വാട്ടർ ടൂറിസം ലക്ഷ്യമിട്ടെത്തുന്നവർ നിരാശരായി വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കോടിമത കൊടൂരാറ്റിൽ പോളശല്യം രൂക്ഷമാകുകയാണ്. കോട്ടയം ജില്ലയിലെ അഡ്വഞ്ചർ വാട്ടർ ടൂറിസത്തിനെത്തുന്നവർ നിരാശരായി മടങ്ങുന്നു.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും കോടിമത കൊടൂരാറ്റിലുമാണ് പോളശല്യം ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബോട്ട് സർവീസിനെ ബാധിക്കുന്ന പോളശല്യം ടൂറിസം മേഖലയ്ക്കും വലിയ തിരച്ചടിയാണ്. വേനൽ അവധിക്ക് കായൽസൗന്ദര്യം നുകരാനെത്തുന്നവർക്ക് പോള നിറഞ്ഞതോടെ കായൽ യാത്ര ദുഷ്‌കരമായി. ടൂറിസം പ്രമോഷൻ കൗൺസിൽ വാട്ടർ ടൂറിസത്തിനായി വാങ്ങിയ പെഡസ്റ്റൽ ബോട്ടുകൾ ഉപയോഗശൂന്യമായി.

പോള നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവാദിത്തത്തിൽ നിന്ന് കോട്ടയം നഗരസഭയടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങൾ പിൻവലിയുകയാണ്. ഉപ്പുവെള്ളം കയറി പോള ചീയുന്നതിനാൽ കുളിക്കാനും മറ്റും കൊടൂരാറിനെ ആശ്രയിക്കുന്ന ജനങ്ങളും ദുരിതത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News