കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ ലീഗ് അക്രമം; 10 മുസ്ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ; കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ മുസ്ലിംലീഗ് അക്രമം അഴിച്ചുവിട്ടു. കോഴിക്കോട് കുറ്റ്യാടി വേളത്താണ് ലീഗുകാർ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ 10 മുസ്ലിംലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന 70-ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

കുറ്റ്യാടി വേളം പൂമുഖത്ത് ഇന്നലെ വൈകിട്ടാണ് മുസ്ലിംലീഗ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്. എസ്ഡിപിഐ വാഹനജാഥ തടയുന്നതിന്റെ മറവിലായിരുന്നു ലീഗ് ആക്രമണം. കുറ്റ്യാടി എസ്‌ഐ ശ്രീജിത്ത് ഉൾപ്പെടെയുള്ള 13 പൊലീസുകാർക്ക് അക്രമത്തിൽ പരുക്കേറ്റു.

കെഎപി ബറ്റാലിയന്റെ വാൻ തകർത്ത അക്രമികൾ പൊലീസുകാരന്റെ വസ്ത്രം വലിച്ചുകീറി മർദ്ദിക്കുകയും ചെയ്തു. നിരവധി പൊലീസ് വാഹനങ്ങളും തകർത്തിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ള 10 ലീഗ് പ്രവർത്തകരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

കണ്ടാലറിയാവുന്ന 70 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പലരും ഒളിവിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News