കാവ്യക്കൊപ്പം ചുവടുവച്ച് ദിലീപ്; ഇളകിമറിഞ്ഞ് സദസ്സ് | ചിത്രങ്ങൾ

ഒടുവിൽ വിവാദങ്ങളെ എല്ലാം തള്ളിക്കഞ്ഞ് ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കാവ്യക്കൊപ്പം ദിലീപ് ചുവടുവച്ചു. തിങ്ങിനിറഞ്ഞ അമേരിക്കൻ മലയാളികളെ സാക്ഷിയാക്കിയായിരുന്നു ദിലീപിന്റെ പ്രകടനം. ഷോ ബഹിഷ്‌കരിക്കുമെന്ന പ്രവാസി മലയാൡകളുടെ വെല്ലുവിളി വകവയ്ക്കാതെയാണ് കാവ്യക്കൊപ്പം ദിലീപ് എത്തിയത്. ദിലീപ് ഷോ 2017-ന്റെ ആദ്യത്തെ അവതരണമായിരുന്നു ടെക്‌സസിലെ ഓസ്റ്റിനിൽ അരങ്ങേറിയത്.

മൂന്നു മണിക്കൂർ അക്ഷരാർത്ഥത്തിൽ കാണികളെ ചിരിയിലും ചിന്തയിലും ആറാടിക്കുകയായിരുന്നു ദിലീപ് ഷോ 2017. മലയാളത്തിന്റെ ചിരിയുടെ തമ്പുരാക്കൻമാർ എല്ലാവരും ഷോയിൽ അണിനിരന്നിരുന്നു. ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങി ഹാസ്യസാമ്രാട്ടുകൾ ഷോയിൽ അണിനിരന്നു. ഏഷ്യാനെറ്റ് തകധിമി വിജയികളും മികച്ച പ്രകടനങ്ങളുമായി അണിനിരന്നു.

Dileep 1

ഓസ്റ്റിനു പുറമേ 15 വേദികളിൽ കൂടി ദിലീപ് ഷോ അവതരിപ്പിക്കപ്പെടും. തുടർന്ന് നടക്കുന്ന എല്ലാ ഷോയ്ക്കും എല്ലാ മലയാളികളുടെയും സഹകരണവും, പ്രോത്സാഹനവും ഉണ്ടാകണമെന്ന് ദിലീപ് അഭ്യർത്ഥിച്ചു. എല്ലാ വേദികളിലും അവതരണത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഷോ ഡയറക്ടർ നാദിർഷ പറഞ്ഞു.

ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ്, കാവ്യാമാധവൻ, നമിത പ്രമോദ്, തുടങ്ങി 26 ൽ പരം കലാകാരന്മാർ ഷോയിൽ അണിനിരക്കുന്നുണ്ട്.

Dileep 2

നടൻ ദിലീപും ഭാര്യ കാവ്യയും അടങ്ങുന്ന സംഘം സംഘടിപ്പിക്കുന്ന ഷോ ബഹിഷ്‌കരിക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രവാസികൾ വ്യക്തമാക്കിയിരുന്നു. ആഴ്ചകൾക്കു മുൻപ് സാബു കട്ടപ്പന എന്ന പ്രവാസി മലയാളിയാണ് ദിലീപ് ഷോ ബഹിഷ്‌കരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെ അവഗണിച്ച സംഘാടകർ പരിപാടി പറഞ്ഞ സമയത്ത് ഗംഭീരമായി നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here