‘നിനക്ക് മാത്രം എന്താ ഡാ ക#പ്പ്.. &ഫ#*%×മോനെ; ഗതാഗതക്കുരുക്കുണ്ടാക്കി ക്ഷേത്രോത്സവത്തിലെ താലപ്പൊലി; വഴിയാവശ്യപ്പെട്ട ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ തെറിവിളി

കോട്ടയം : ഗതാഗത തടസമുണ്ടാക്കി നടത്തിയ ഘോഷയാത്രയ്ക്കിടെ വഴി ആവശ്യപ്പെട്ടതിന് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ തെറിവിളി. കോട്ടയം ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ആതിര ദര്‍ശനാണ് തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

രാത്രി 8.30ന് ചങ്ങനാശേരി ടൗണില്‍ വച്ചാണ് സംഭവം. ഈ സമയം ഇതുവഴി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോയി. റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടുത്തിയായിരുന്നു ഘോഷയാത്ര. രണ്ട് മണിക്കൂറോളം ബ്ലോക്കില്‍പ്പെട്ടതോടെ കാറിലിരുന്ന മക്കള്‍ കരച്ചില്‍ തുടങ്ങിയെന്ന് ആതിര ദര്‍ശന്‍ പറയുന്നു.

ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല. ആളുകകള്‍ റോഡില്‍ കുത്തിയിരുന്ന് വീണ്ടും ഗതാഗത തടസം സൃഷ്ടിച്ചു. വിവരം നൂറില്‍ വിളിച്ച് അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം പൊലീസില്‍ ബന്ധപ്പെട്ടു. ഇതനുസരിച്ച് വാഹനം കടന്നുപോകുവാന്‍ പൊലീസ് സൗകര്യമൊരുക്കി.

എന്നാല്‍ വാഹനം കടന്നുപോകാന്‍ തുടങ്ങിയതും അസഭ്യവര്‍ഷവുമായി ഒരുപറ്റം ആളുകള്‍ എത്തി. കാര്‍ വളഞ്ഞ ഇവര്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ച് വലിച്ചിറക്കി. തുടര്‍ന്ന് അസഭ്യവര്‍ഷത്തോടെ കാറിന്റെ താക്കോല്‍ ഊരിയെടുത്തു.

ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഡോക്ടറെയും അക്രമികള്‍ കടന്നുപിടിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ ഇവരെ റോഡിലേക്ക് വലിച്ചിറക്കാനും ശ്രമിച്ചു. ഇത് കണ്ട കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. അക്രമികളെ തടയാന്‍ ആരും തയ്യാറായില്ല. ഒരുവിധത്തിലാണ് അവിടുന്ന് രക്ഷപെട്ട് വീട്ടിലെത്തിയതെന്നും ഡോ. ആതിര ദര്‍ശന്‍ പറയുന്നു.

34 ആഴ്ച ഗര്‍ഭിണിയായ തന്റെ ശരീരത്തിന് ഏറ്റ മുറിവുകള്‍ നിസാരമാവാം. എന്നാല്‍ ഇതുമൂലം അനുഭവിച്ച മാനസിക സംഘര്‍ഷവും മനസിലേറ്റ മുറിവും ആഴമേറിയതാണ്. ഇതൊരാളുടെ മാത്രം അനുഭവമല്ല. പൊതുവഴിയിലെ ആഭാസപ്രകടനം ഒരു മതത്തിന്റെയോ പാര്‍ട്ടിയുടെയോ കുത്തകയല്ലെന്നും അറിയാം.

എങ്കിലും പൊതു സ്ഥലത്തെ ഇത്തരം മോശം അനുഭവങ്ങള്‍ ഇല്ലാതാകണം. പ്രബുദ്ധ കേരളത്തില്‍ ഒരു പൊതു സ്ഥലത്ത് വെച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആതിര ചോദിക്കുന്നു. ഇതിനെ നിയമ പരമായി നേരിടുമെന്നും ഡോ. ആതിര ദര്‍ശന്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News