‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുപതി

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബാഹുബലി താരം റാണാ ദഗ്ഗുപതിയുടെ പുതിയ വെളിപ്പെടുത്തല്‍. തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലാണ് റാണാ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്. 2016ല്‍ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. കുട്ടിക്കാലം മുതല്‍ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ നല്ല വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ കണ്ണുകള്‍ എനിക്ക് നല്‍കി. എന്നിട്ടും കാഴ്ച ലഭിച്ചില്ല. ഇടത് കണ്ണ് അടച്ചാല്‍ എനിക്ക് ഒന്നു കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പോരായ്മകള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്നു പോവരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാം. നമുക്ക് മാതൃകയാക്കാന്‍ കഴിയാവുന്ന നിരവധി പ്രതിഭകള്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്.’- റാണാ പറയുന്നു.

‘ഭല്ലാലദേവന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ എന്റെ അധ്വാനത്തിന്റെ ഭൂരിഭാഗവും ബാഹുബലിക്ക് വേണ്ടിയായിരുന്നു. അദ്ധ്വാനത്തിന് ഫലമുണ്ടായി. എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.’- റാണാ അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News