‘പ്രതിസന്ധികള്‍ സ്വാഭാവികം; വിജയത്തിന് നന്ദി’: രാജമൗലിയുടെ പ്രതികരണം

ബാഹുബലി രണ്ടാംഭാഗത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ഫേസ്ബുക്കിലൂടെയാണ് രാജമൗലിയുടെ പ്രതികരണം.

‘ബാഹുബലിയെപ്പോലെ ഒരു വലിയ ചിത്രത്തിന്റെ റിലീസിന് പ്രതിസന്ധി നേരിടുക സ്വാഭാവികമാണ്. ആ തടസങ്ങളെയെല്ലാം വകഞ്ഞുമാറ്റി മുന്നോട്ടുപോകാന്‍ ഞങ്ങളെ സഹായിച്ചത് ബാഹുബലി ആരാധകര്‍ നല്‍കിയ അളവില്ലാത്ത സ്‌നേഹവും പിന്തുണയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന, ഓരോ തിരിവുകളിലും പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. മുന്നോട്ടുള്ള ജീവിതത്തിലുടനീളം ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരു വിജയമാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News