‘അയാള്‍ കയറി പിടിച്ചു, സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു’ തുറന്നു പറഞ്ഞ് സ്വര ഭാസ്‌കര്‍

വിമാനത്താവളത്തിലും ട്രെയിനിലും വച്ച് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍. ഒരു സംഭവം നടക്കുമ്പോള്‍ തനിക്കൊപ്പം സല്‍മാന്‍ ഖാനും ഉണ്ടായിരുന്നെന്ന് സ്വര ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പായോ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു സംഭവം. രാജ്‌കോട്ട് വിമാനത്താവളത്തില്‍ വച്ചു ഒരാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സല്‍മാനെ കാണാനായി നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സല്‍മാനെ കണ്ടപ്പോള്‍ എല്ലാവരും ഓടി അടുത്തേക്ക് വന്നു. ഇതിനിടയിലാണ് ഒരാള്‍ തന്നെ കയറി പിടിച്ചതെന്ന് സ്വര പറയുന്നു.

‘മറ്റൊരു സംഭവം ട്രെയിനില്‍ മുംബൈലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റിലായിരുന്നു ഞാന്‍ കയറിയത്. ഉച്ചസമയമാണ്, യാത്രക്കാര്‍ കുറവായിരുന്നു. പെട്ടെന്നാണ് മദ്യലഹരിയില്‍ ഒരാള്‍ കംപാര്‍ട്ട്‌മെന്റിലേക്കു കയറി വന്ന് സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചത്. അപ്രതിക്ഷിതമായ ഈ കാഴ്ച ശരിക്കും ഞെട്ടി. എന്താണു സംഭവിക്കുന്നത് എന്നു വ്യക്തമാകാന്‍ കുറച്ചു സമയം എടുത്തു. പെട്ടെന്നു കൈയില്‍ ഉണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. ഒപ്പം അയാളുടെ ഷര്‍ട്ടിന്റെ കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയാല്‍ അയാള്‍ രക്ഷപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ എന്റെ കൈ തട്ടിമാറ്റി അയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.’- സ്വര പറയുന്നു.

ദില്ലി, ചെന്നൈ നഗരങ്ങൡ വച്ചും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്വര പറഞ്ഞു. എല്ലാ തവണയും താന്‍ പ്രതികരിച്ചിട്ടുണ്ടെന്നും ചിലരെ തല്ലിയിട്ടുണ്ടെന്നും സ്വര തുറന്നുപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News