ബാഹുബലി 2ല്‍ അവഗണിച്ചോ? തമന്നയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചോ എന്ന ചര്‍ച്ച സിനിമാ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ തമന്നയുടെ കഥാപാത്രം ഇല്ലാത്തതാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് നയിച്ചത്. ചിലര്‍ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ഇക്കാര്യം തമന്നയോട് ചോദിക്കുകയും ചെയ്തു. ഇതോടെയാണ് മറുപടിയുമായി താരം നേരിട്ട് വന്നത്.

അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് തമന്ന വ്യക്തമാക്കുന്നത്. ഒരു സത്യവുമില്ലാത്ത കാര്യങ്ങളാണിതെല്ലാം, രാജമൗലി സാറിനും തനിക്കുമിടയില്‍ ഒരു വാക്കുതര്‍ക്കവും ഉണ്ടായിട്ടില്ല. സിനിമയുടെ പ്രെമോഷന്‍ ഷോകള്‍ താന്‍ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.

‘ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്ന് മാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണ് വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു.’-തമന്ന പറയുന്നു.

‘ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രെമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്. ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല. ഒന്നാംഭാഗത്തല്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണ്.’-തമന്ന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News