പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്; പാവപ്പെട്ടവരെ മുന്നോട്ടു നയിക്കുക എല്‍ഡിഎഫ് അജണ്ട

കോഴിക്കോട്: ഇടതുപക്ഷത്തെ ആര്‍എസ്എസും ബിജെപിയും ഭയപ്പെടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം ആര്‍എസ്എസിന്റെയും ബിജെപിയുടെയും യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുന്നെന്നും മുഖ്യമന്ത്രി ഒഞ്ചിയത്ത് പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടി പതറിയെന്നും എന്നാല്‍ ഇടതുപക്ഷം കരുത്ത് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ആര്‍എസ്എസിനെതിരെ എവിടെയെങ്കിലും ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാവപ്പെട്ടവരെ മുന്നോട്ടു നയിക്കുക എന്നതാണ് എല്‍ഡിഎഫ് അജണ്ടയെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വീടില്ലാത്ത അഞ്ചു ലക്ഷം പേര്‍ക്ക് സുരക്ഷിതമായ ഭവനങ്ങള്‍ നല്‍കും. പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയങ്ങളെ നവീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്‌കൂളുകളുടെ പശ്ചാലത്തസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നാട്ടുകാര്‍ സഹായിക്കണം. നാട്ടുകാര്‍ സമാഹരിക്കുന്ന അത്രയും തുക സര്‍ക്കാരും ചെലവഴിക്കും. ഇതോടെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലസ്രോതസുകള്‍ വീണ്ടെടുക്കാന്‍ നദികള്‍ ശുദ്ധീകരിക്കണം. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിസ്ഥലങ്ങളാക്കണം. കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തമാകണം. ഇതിലൂടെ കേരളത്തെ ഹരിതാഭമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഒഞ്ചിയം പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവിയില്‍ രാത്രി ഒന്‍പത് മണി മുതല്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News