ഉത്തരങ്ങള്‍ക്ക് പകരം എഴുതിയത് പ്രണയഗാനങ്ങള്‍; പത്തു നിയമവിദ്യാര്‍ഥികളെ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

കൊല്‍ക്കത്ത: പരീക്ഷയില്‍ ഉത്തരങ്ങള്‍ക്ക് പകരം സിനിമാ ഗാനങ്ങള്‍ എഴുതി വച്ച വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഗൗര്‍ ബംഗാ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബല്‍ഗുര്‍ഘട്ട് നിയമ കോളേജിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളെയാണ് രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദി, ബംഗാളി സിനിമാ ഗാനങ്ങളും കവിതകളുമാണ് വിദ്യാര്‍ഥികള്‍ പേപ്പറില്‍ എഴുതിയത്.

അച്ചടക്ക ലംഘനത്തിന് സാധാരണ ഒരു വര്‍ഷമാണ് സസ്‌പെന്‍ഷന്‍ ചെയ്യാറുള്ളത്. എന്നാല്‍ പ്രണയഗാനങ്ങള്‍ എഴുതിയ വിദ്യാര്‍ഥികള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് മാനേജ്‌മെന്റ് വക്താവ് പറഞ്ഞു. അസംബന്ധമാണ് വിദ്യാര്‍ഥികളുടെ പ്രവൃത്തിയെന്നും ഇയാള്‍ പറഞ്ഞു. തെറ്റുപറ്റിയെന്ന് വിദ്യാര്‍ഥികള്‍ സമ്മതിച്ചെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയുടെ ഫലം ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്. 150 വിദ്യാര്‍ഥികളില്‍ 40 പേര്‍ മാത്രമാണ് ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News