ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്കേറ്റു

കോഴിക്കോട് : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വിപി സത്യന്റെ ജീവിതകഥ പറയുന്ന സിനിമയാണിത്. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്.

ഒരു ടാക്ലിങ്ങിനിടെ വലത് കാലിനാണ് പരിക്കേറ്റത്. ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി. പ്രജേഷ് സെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel